ജസ്ന തിരോധാന കേസ്; നിർണായക വിധി ഇന്ന്

കൊച്ചി: ജസ്ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും. ജെസ്നയുടെ അച്ഛന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയായിരുന്നു സിബിഐ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരായി കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ജസ്നയുടെ അച്ഛന് ഉന്നയിച്ച രക്തക്കറയുള്ള വസ്ത്രം കണ്ടെത്തിയിട്ടില്ലെന്നും ജസ്ന ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ എവിടെയും തെളിഞ്ഞിട്ടില്ലെന്നും സിബിഐ ഉദ്യോഗസ്ഥന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെന്നായിരുന്നു സിബിഐയുടെ മറുപടി. കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്പെക്ടർ നിപുൽ ശങ്കർ കോടതിയിൽ കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ നേരിട്ടു ഹാജരായിരുന്നു. ഇരു പക്ഷത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് വിധി പറയുന്നത്.
അതേസമയം പ്രധാന തെളിവുകളില്‍ അന്വേഷണം നടത്തിയിട്ടില്ല എന്നായിരുന്നു അച്ഛന്റെ ആരോപണം. ജെസ്നയുടെ അജ്ഞാത സുഹൃത്തിന്റെ ഇടപെടല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോടതി ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ നല്‍കുമെന്നാണ് അച്ഛന്റെ നിലപാട്. ജെസ്ന ജീവിച്ചിരിപ്പില്ല എന്നും അച്ഛന് നേരത്തെ വ്യക്തമാക്കിയിരുന്നു. ലൗ ജിഹാദ് അല്ല തിരോധാനത്തിന് കാരണമെന്നും അച്ഛന് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
The post ജസ്ന തിരോധാന കേസ്; നിർണായക വിധി ഇന്ന് appeared first on News Bengaluru.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.