‘ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട്, തെളിവുകള്‍ കയ്യിലുണ്ട്, ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം’; അതിജീവിതയുടെ അഭിഭാഷക

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി ബി മിനി. അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും, നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെങ്കിലും, അത് ചെയ്യിപ്പിച്ചത് ദിലീപാണെന്നും ടി ബി മിനി പറഞ്ഞു.
ഒരു തെറ്റ് ചെയ്ത ദിലീപ് അത് മറയ്ക്കുന്നതിന് വേണ്ടി നിരവധി തെറ്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മിനി പറഞ്ഞു. ഒരു ഓണ്‍ലൈൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ. കേസില്‍ എട്ടാം പ്രതിക്ക് പ്രത്യേകമായി എന്തെങ്കിലും ടെൻഷനുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ടിബി മിനി ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഒപ്പം ഈ കേസില്‍ ഇടപെട്ടത് മുതല്‍ തനിക്ക് വധഭീഷണി അടക്കം നേരിടുന്നുണ്ടെന്നും മിനി പറഞ്ഞു. ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാർഡ് കോടതിയിലിരക്കേ അനധികൃതമായി പരശോധിച്ചതില്‍ നടന്ന അന്വേഷണത്തിന്റെ സാക്ഷിമൊഴി പകർപ്പ് നടിക്ക് നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതരേ നടൻ ദിലീപ് ഹർജി നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് അഭിഭാഷകയുടെ പ്രതികരണം.
എല്ലാം സര്‍ക്കാര്‍ ചെയ്യണമെന്നാണ് എന്റെ രാഷ്ട്രീയ നിലപാട്. സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ലെന്നല്ല, എന്നാലും കേസിന് വേണ്ടി അതിജീവിതയും ഒരുപാട് പൈസ ചിലവഴിച്ചിട്ടില്ല. സുപ്രീംകോടതയില്‍ നിന്നൊക്കെ വക്കീലന്മാരെ കൊണ്ടുവരുമ്പോൾ ലക്ഷക്കണക്കിന് രൂപയാണ് അവര്‍ക്ക് കൊടുക്കേണ്ടത്. അത് അതിജീവിത അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ്. ഒരു അതിജീവിതയോട് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അതെന്നും ടിബി മിനി പറയുന്നു.
The post ‘ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട്, തെളിവുകള്‍ കയ്യിലുണ്ട്, ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം'; അതിജീവിതയുടെ അഭിഭാഷക appeared first on News Bengaluru.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.