നീറ്റ് പി.ജി. 2024: അപേക്ഷ മേയ് ആറുവരെ; പരീക്ഷ ജൂൺ 23-ന്

2024-25 അക്കാദമിക് സെഷനിലെ, പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഡിഗ്രി (എം.ഡി./എം.എസ്.)/പി.ജി.ഡിപ്ലോമ, പോസ്റ്റ് എം.ബി.ബി.എസ്. ഡി.എൻ.ബി./ ഡി.ആർ.എൻ.ബി., എൻ.ബി.ഇ.എം.എസ്. ഡിപ്ലോമ എന്നിവയിലെ പ്രവേശനത്തിനായി, നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽസയൻസസ് (എൻ.ബി.ഇ.എം.എസ്.), നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പി.ജി.ക്ക്അപേക്ഷ ക്ഷണിച്ചു.
അംഗീകൃത എം.ബി.ബി.എസ്. ബിരുദം അല്ലെങ്കിൽ എം.ബി.ബി.എസ്. പ്രൊവിഷണൽ പാസ് സർട്ടിഫിക്കറ്റ് വേണം. നാഷണൽ മെഡിക്കൽ കമ്മിഷ(പഴയ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ)ന്റെ/സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ്/പ്രൊവിഷണൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 2024 ഓഗസ്റ്റ് 15-നകം ഒരുവർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. വിദേശത്തുനിന്ന് മെഡിക്കൽ ബിരുദം നേടിയവർ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ.) യോഗ്യത നേടിയിരിക്കുകയും രജിസ്ട്രേഷൻ, ഇന്റേൺഷിപ്പ് വ്യവസ്ഥകൾ തൃപ്തിപ്പെടുത്തിയിരിക്കുകയും വേണം.
ജൂൺ 23-നു നടത്തുന്ന പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും. കേരളത്തിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യ പരിഗണന എന്ന തത്ത്വമനുസരിച്ച്, ലഭ്യതയ്ക്കു വിധേയമായി പരീക്ഷാകേന്ദ്രം അനുവദിക്കും. രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തുന്ന പരീക്ഷയ്ക്ക്, ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ റെഗുലേഷൻസ് പ്രകാരമുള്ള ബിരുദ പ്രോഗ്രാം വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് നഷ്ടമാകും.
nbe.edu.in-ലെ ‘നീറ്റ് പി.ജി' ലിങ്ക് വഴിയോ natboard.edu.in വഴിയോ മേയ് ആറിന് രാത്രി 11.55 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസ് 3500 രൂപ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 2500 രൂപ). ഓൺലൈനായി അടയ്ക്കാം.അപേക്ഷയിലെ ചില വിവരങ്ങൾ എഡിറ്റ് ചെയ്യാൻ എഡിറ്റ് വിൻഡോ മേയ് 10 മുതൽ 16 വരെ തുറന്നുനൽകും. ഫോട്ടോ/ഒപ്പ്/തംബ് ഇംപ്രഷൻ എന്നിവയിലെ പിശകുകൾ മേയ് 28 മുതൽ ജൂൺമൂന്നുവരെയുള്ള കാലയളവിലും (പ്രീ-ഫൈനൽ എഡിറ്റ് വിൻഡോ), ജൂൺ ഏഴുമുതൽ 10 വരെയുള്ള കാലയളവിലും (ഫൈനൽ എഡിറ്റ് വിൻഡോ) തിരുത്താം. അഡ്മിറ്റ് കാർഡ് ജൂൺ 18 മുതല്‍ ലഭിച്ചു തുടങ്ങും.
The post നീറ്റ് പി.ജി. 2024: അപേക്ഷ മേയ് ആറുവരെ; പരീക്ഷ ജൂൺ 23-ന് appeared first on News Bengaluru.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.