ബിജെപി എംഎൽഎയുടെ മകൻ കോൺഗ്രസിൽ

ബെംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ മകൻ കോൺഗ്രസിൽ ചേർന്നു. യെല്ലാപുര എംഎൽഎ ശിവറാം ഹെബ്ബാറിൻ്റെ മകൻ വിവേക് ഹെബ്ബാറാണ് കോൺഗ്രസിൽ ചേർന്നത്. അനുയായികൾക്കൊപ്പം ഉത്തരകന്നഡ ജില്ലയിലെ ബാനവാസിയിൽ നടന്ന ചടങ്ങിലാണ് വിവേക് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞ കുറച്ചു നാളുകളുമായി ബിജെപി നേതൃത്വവുമായി സ്വരച്ചേർച്ചയിലല്ലായിരുന്നു ശിവറാം ഹെബ്ബാർ. ഫെബ്രുവരി 27 ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ശിവറാം വോട്ടു ചെയ്യാതെ വിട്ടു നിന്നിരുന്നു. പാർട്ടി വിപ്പ് നൽകിയിട്ടും ശിവറാം ഹെബ്ബാർ വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. എന്നാൽ ആരോഗ്യനില മോശമായതാണ് തൻ്റെ അസാന്നിധ്യത്തിന് കാരണമെന്നായിരുന്നു ശിവറാം നല്‍കിയ മറുപടി. നേരത്തെ കോൺഗ്രസിലായിരുന്ന ശിവറാം 2019 ൽ ഓപ്പറേഷൻ കമല വഴിയാണ് ബിജെപിയിൽ എത്തിയത്. വൈകാതെ ശിവറാമും കോൺഗ്രസിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
The post ബിജെപി എംഎൽഎയുടെ മകൻ കോൺഗ്രസിൽ appeared first on News Bengaluru.
Powered by WPeMatico