മോൻസണ് മാവുങ്കലിനെതിരായ പോക്സോ കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പോക്സോ കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള മോൻസണ് മാവുങ്കലിന്റെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതിയുടെ കണ്ടെത്തലുകള്‍ ശരിവെക്കുന്ന തെളിവുകളുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്. വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്ന കേസിലാണ് മോൻസണ് ശിക്ഷിക്കപ്പെട്ടത്.
പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. പീഡനം നടന്നത് 2019 ല്‍ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസില്‍ 2021 ല്‍ മോൻസണ് അറസ്റ്റിലായതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നല്കാൻ വൈകിയതെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു.
The post മോൻസണ് മാവുങ്കലിനെതിരായ പോക്സോ കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി appeared first on News Bengaluru.
Powered by WPeMatico