അരുണാചലിൽ 3 മലയാളികള്‍ ജീവനൊടുക്കിയ സംഭവം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി, മരണാനന്തര ജീവിതത്തേക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി സൂചന


അരുണാചൽ പ്രദേശിൽ കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു' എന്ന് എഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ഇവര്‍ മരണാനന്തര ജീവിതത്തേക്കുറിച്ച് ഗൂഗിളില്‍ ഉള്‍പ്പെടെ തിരഞ്ഞതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. മൂവരും കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കിയതാണെന്നാണ് വിവരം

കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ് (35), ഭാര്യ ദേവി (35), ഇവരുടെ സുഹൃത്ത് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശിനി ആര്യ ബി. നായര്‍ (20) എന്നിവരാണ് മരിച്ചത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ജിറോയിൽ ബ്ലൂപൈന്‍ ഹോട്ടലിലാണ് മൂവരും മുറിയെടുത്തത്. നവീൻ തോമസിന്‍റെ മൃതദേഹം കുളിമുറിയിലും, ദേവിയുടെ മൃതദേഹം തറയിലുമായിരുന്നു. ആര്യയെ കട്ടിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവന്റെ മകളാണ് ദേവി. നവീനും ദേവിയും തമ്മിൽ കുടുംബപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും സന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെന്നും ബന്ധുക്കൾ പറയുന്നു. നവീനും ദേവിയും ആയുർവേദ ഡോക്ടർമാരാണ്. 2011ലായിരുന്നു നവീന്റെയും ദേവിയുടെയും വിവാഹം.

ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണ്. 27ന് ആര്യയെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് മരണ വാർത്ത അറിഞ്ഞത്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് ആര്യയെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആര്യയുടെ സഹ അധ്യാപികയായിരുന്ന ദേവി, ഭർത്താവ് നവീൻ എന്നിവരെ കോട്ടയം മീനടത്തുനിന്ന് കാണാതായ കാര്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂവരും ഒരേ വിമാനത്തിൽ അസം തലസ്ഥാനമായ ഗുവാഹത്തിയിലേക്കു പോയതായി പോലീസിനു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരേക്കുറിച്ചുള്ള വിവരങ്ങൾ കേരള പോലീസ് അസം പോലീസിനു കൈമാറി. ഇവർക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കും പോലീസിനും വിവരം ലഭിച്ചത്.

നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. അതിനാല്‍ ബന്ധുക്കള്‍ക്ക് സംശയമുണ്ടായിരുന്നില്ല. ഇരുവരും സാത്താൻ സേവയും മറ്റും നടത്തുന്ന പുനർജനിയെന്ന സംഘടനയിൽ അംഗങ്ങളായിരുന്നതായി നാട്ടുകാര്‍ പറയുന്നു. 17 നാണ് ഇവിടുന്നു പോയത്. കുടുംബത്തിന് നാടുമായും നാട്ടുകാരുമായും വലിയ അടുപ്പമുള്ളവരാണ്. എന്നാൽ ഇവർക്കും നാട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ല. നാട്ടിലുള്ള സമാന പ്രായക്കാരുമായൊന്നും ബന്ധമുണ്ടായിരുന്നില്ല. പുനർജനി എന്ന സംഘടനയിൽ ചേർന്നതിന് ശേഷം മനസ് മാറിയതാകണം. അങ്ങനെ ജീവനൊടുക്കിയതാണെന്നാണ് കിട്ടുന്ന വിവ​രമെന്നും നാട്ടുകാർ പറഞ്ഞു.

The post അരുണാചലിൽ 3 മലയാളികള്‍ ജീവനൊടുക്കിയ സംഭവം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി, മരണാനന്തര ജീവിതത്തേക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി സൂചന appeared first on News Bengaluru.

Powered by WPeMatico


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
error: Content is protected !!