കൊടും ചൂട് തുടരും; ഏപ്രിൽ 10വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ കൊടും ചൂട് തുടരും. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തിയത് റെക്കോഡ് ചൂടാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. ജില്ലയില്‍ ശനിയാഴ്ചത്തെ താപനില 41.5 ഡിഗ്രിയായി ഉയർന്നു. 2016നു ശേഷം ആദ്യമായാണ് ഇത്രയും ശക്തമായ ചൂട് അനുഭവപ്പെടുന്നത്. സാധാരണത്തേതിനേക്കാൾ 4.5 ഡിഗ്രി ഇന്നലെ ചൂടാണ് വര്‍ധിച്ചത്. ഭൂരിഭാഗം ജില്ലകളിലും വേനൽമഴ കുറഞ്ഞതോടെ പകലുള്ള ചൂടാണ് രാത്രിയും പുലർച്ചയും അനുഭവപ്പെടുന്നത്. കൊല്ലത്തും താപനില ഉയരുകയാണ്. 39-40 ഡിഗ്രി ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലും ചൂട് സാധാരണയെക്കാൾ മൂന്ന് ഡിഗ്രിവരെ ഉയർന്നിട്ടുണ്ട്.
കൊല്ലം, പാലക്കാട്, തൃശൂർ, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഏപ്രിൽ 10വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ മുൻകരുതലെടുക്കണമെന്നും സൂര്യാതപത്തിനും സൂര്യാഘാതത്തിനും സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
The post കൊടും ചൂട് തുടരും; ഏപ്രിൽ 10വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് appeared first on News Bengaluru.
Powered by WPeMatico