തൃശൂർ ആവേശത്തിൽ; പൂരത്തിന് ഇന്ന് കൊടിയേറ്റം

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പൂരത്തിലെ പ്രധാന പങ്കാളിത്തമുള്ള തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റ് നടക്കും. തിരുവമ്പാടി വിഭാഗത്തിൽ രാവിലെ 11.30നും 11.45നും ഇടയിലാണ് കൊടിയേറ്റം. പാറമേക്കാവിൽ 12നും 12.15നും ഇടയിലാണ് കൊടിയേറ്റം.നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്.
ഘടകക്ഷേത്രങ്ങളിൽ രാവിലെ മുതൽ രാത്രിവരെ പലസമയങ്ങളിലായി പൂരക്കൊടികൾ ഉയരും. കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, ലാലൂർ, അയ്യന്തോൾ, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. ഏപ്രിൽ 19നാണ് തൃശൂർ പൂരം.സാമ്പിൾ വെടിക്കെട്ട് 17ന് വൈകിട്ട് ഏഴിന് നടക്കും.
പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങളും ഗജവീരന്മാരുടെ എഴുന്നളിപ്പും കുടമാറ്റവും പൂരപ്രേമികളെ പൂരലഹരിയിലെത്തിക്കുന്നു. പൂരം നാളിലെ ഇലഞ്ഞിത്തറ മേളത്തോടെ ആരംഭിക്കുന്ന പൂരം പകൽപ്പൂരവും കഴിഞ്ഞ് വെടിക്കെട്ടോടുകൂടി പൂരം സമാപിക്കും.
The post തൃശൂർ ആവേശത്തിൽ; പൂരത്തിന് ഇന്ന് കൊടിയേറ്റം appeared first on News Bengaluru.
Powered by WPeMatico