ബെംഗളൂരുവിൽ ഇളനീർ വില വർധിക്കുന്നു

ബെംഗളൂരു: വേനൽചൂട് രൂക്ഷമായതോടെ നഗരത്തിൽ ഇളനീർ വില വർധിക്കുന്നു. ചൂട് ദിനംപ്രതി ഉയരുന്നതോടെ ദാഹമകറ്റാൻ ആളുകൾ ഇളനീർ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്. കനത്ത ചൂട് ഇളനീർ വിൽപനയേയും സാരമായി ബാധിച്ചിട്ടുണ്ട്. മാണ്ഡ്യ, ഹാസൻ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും നഗരത്തിൽ ഇളനീർ എത്തുന്നത്.
എന്നാൽ ചൂട് കൂടിയതോടെ ഉത്പാദനവും കുറഞ്ഞിട്ടുണ്ട്. ഇത് കയറ്റുമതിയെ ബാധിച്ചിട്ടുമുണ്ട്. മുമ്പ് നഗരത്തിൽ ആഴ്ചയിൽ മൂന്ന് തവണ വിതരണം ചെയ്തിരുന്ന ഇളനീർ ഇപ്പോൾ ഒരു തവണ മാത്രമാണ് എത്തുന്നത്.
നേരത്തെ 30 രൂപയുണ്ടായിരുന്ന ഇളനീർ വില ഇപ്പോൾ 45 രൂപയായി വർധിച്ചു. ചിലയിടങ്ങളിൽ 50 രൂപയിലധികമാണ് ഈടാക്കുന്നത്. വേനൽച്ചൂട് വർധിക്കുന്നതിനാൽ അടുത്ത ദിവസങ്ങളിൽ വില ഉയരാൻ സാധ്യതയുണ്ടെന്ന് ഇളനീർ വ്യാപാരികൾ പറഞ്ഞു.
The post ബെംഗളൂരുവിൽ ഇളനീർ വില വർധിക്കുന്നു appeared first on News Bengaluru.
Powered by WPeMatico