മാതൃക പെരുമാറ്റ ചട്ട ലംഘനം; ഇതുവരെ പിടികൂടിയത് 191.67 കോടി രൂപയുടെ മദ്യം

ബെംഗളൂരു: തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് കർണാടകയിൽ ഇതുവരെ പിടിച്ചെടുത്തത് 191.67 കോടി രൂപയുടെ മദ്യം. 45.67 കോടി രൂപ പണമായും പിടിച്ചെടുത്തിട്ടുണ്ട്. മാർച്ച് 16ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത് മുതലുള്ള കണക്കാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് 1,544 എഫ്ഐആറുകൾ ഫയൽ ചെയ്തതായും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. മൊത്തം 292.74 കോടിയുടെ വസ്തുക്കളാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. ഫ്ളയിംഗ് സ്ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും പോലീസും ചേർന്നാണ് പരിശോധനകൾ നടത്തുന്നത്.
കർണാടകയിലെ 28 മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ഏപ്രിൽ 26, മെയ് 7 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും.
The post മാതൃക പെരുമാറ്റ ചട്ട ലംഘനം; ഇതുവരെ പിടികൂടിയത് 191.67 കോടി രൂപയുടെ മദ്യം appeared first on News Bengaluru.
Powered by WPeMatico