വേനൽചൂടിൽ വലഞ്ഞ് ബെംഗളൂരു; താപനിലയിൽ റെക്കോർഡ് വർധന


ബെംഗളൂരു: വേനൽചൂടിൽ വലഞ്ഞ് ബെംഗളൂരു നഗരം. കടുത്ത ജലക്ഷാമത്തിനിടെയാണ് ബെംഗളൂരുവിനെ വലച്ച് അന്തരീക്ഷ താപനിലയും റെക്കോര്‍ഡിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പകല്‍ 37 ഡിഗ്രി സെല്‍ഷ്യസിൽ കൂടുതലാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതൽ ചൂടേറിയ കാലാവസ്ഥയിലൂടെയാണ് നഗരം കടന്നു പോകുന്നത്. സാധാരണ മാർച്ച്‌, ഏപ്രിൽ മാസങ്ങളില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ മൂന്ന് ഡിഗ്രി വര്‍ധനവാണ് താപനിലയില്‍ ഉണ്ടായിരിക്കുന്നത്. 2016 ഏപ്രിലില്‍ രേഖപ്പെടുത്തിയ 39.2 ഡിഗ്രി സെൽഷ്യസ് ആണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില.

ജലക്ഷാമവും അതിരൂക്ഷമാണ്. നഗരത്തില്‍ ആദ്യകാലത്ത് 1,452 ജലാശയങ്ങളുണ്ടായിരുന്നു. ഇന്ന് അവ 193 മാത്രമായി ചുരുങ്ങി. കൈയേറ്റവും മലിനീകരണവും നഗരത്തിലെ ജലാശയങ്ങളെ സാരമായി ബാധിച്ചു. ഈ പ്രതിസന്ധി മറികടക്കാന്‍ ഭൂഗര്‍ഭജലത്തെ കൂടുതലായി ആശ്രയിക്കേണ്ടിവന്നു. ഇത് ജലസ്രോതസ്സുകളുടെ ശോഷണത്തിന് ആക്കം കൂട്ടി. മുമ്പ് നഗരത്തിലെ സുപ്രധാന ജല സ്രോതസുകളായിരുന്ന ബെല്ലന്തൂർ, വർത്തൂർ തടാകങ്ങളില്‍ പോലും ഇപ്പോള്‍ വെള്ളമില്ല.

മൺസൂൺ മഴയെ മാത്രം ആശ്രയിച്ചുള്ള ജലസംഭരണത്തിന് പകരം മഴവെള്ള സംഭരണം, മലിനജല പുനരുപയോഗം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ജലപരിപാലനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ നിർദേശിച്ചിട്ടുണ്ട്. നേരിയ ആശ്വാസമായി ഈ മാസം 14 ന് വേനല്‍മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

The post വേനൽചൂടിൽ വലഞ്ഞ് ബെംഗളൂരു; താപനിലയിൽ റെക്കോർഡ് വർധന appeared first on News Bengaluru.

Powered by WPeMatico


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
error: Content is protected !!