തോമസ് ഐസകിന് ആശ്വാസമായി കോടതി ഉത്തരവ്; തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യരുതെന്ന് കോടതി

കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ മന്ത്രിയും പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ ടി എം തോമസ് ഐസകിന് ആശ്വാസം. തോമസ് ഐസക് സ്ഥാനാർത്ഥിയാണെന്നും ഇത്തരമൊരു സമയത്ത് ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കി. ഇപ്പോള്‍ ചോദ്യം ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് ഇ ഡി കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, എന്ന് ഹാജരാകാന്‍ സാധിക്കുമെന്ന് ഐസക് അറിയിക്കണമെന്ന് ഇ ഡി ആവശ്യപ്പെട്ടു.
ഐസകിന്റെയും കിഫ്ബിയുടെയും ഹരജികളില്‍ മെയ് 22ന് വിശദവാദം നടക്കും. മസാല ബോണ്ട് സമാഹരണത്തിൽ കിഫ്ബി വിദേശ നാണയ ചട്ടം ലംഘിച്ചുവെന്നും റിസർവ് ബാങ്കിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നിരന്തരം സമൻസ് അയയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി കൂടിയായ തോമസ് ഐസക്ക് സമർപ്പിച്ച ഹർജിയും കിഫ്ബിയുടെ ഹർജിയുമാണ് ഹൈക്കോടതി മുമ്പാകെയുള്ളത്.
The post തോമസ് ഐസകിന് ആശ്വാസമായി കോടതി ഉത്തരവ്; തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യരുതെന്ന് കോടതി appeared first on News Bengaluru.
Powered by WPeMatico