പാനൂര്‍ ബോംബ് സ്ഫോടന കേസ്; മൂന്നു പേര് കൂടി അറസ്റ്റില്‍

പാനൂർ ബോംബ് നിർമാണ കേസില്‍ മൂന്ന് പേർ കൂടി അറസ്റ്റില്‍. വടകര മടപ്പളളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയില്‍ സ്വദേശികളായ രജിലേഷ്, ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. ബോംബ് നിർമിക്കാനുളള വെടിമരുന്ന് വാങ്ങിയത് ബാബുവില്‍ നിന്നെന്നാണ് കണ്ടെത്തല്‍.
രജിലേഷും ജിജോഷും വെടിമരുന്ന് വാങ്ങി മുഖ്യപ്രതികള്‍ക്ക് കൈമാറിയെന്ന് പോലീസ് പറയുന്നു. കേസില്‍ ഇതുവരെ പന്ത്രണ്ട് പേരാണ് അറസ്റ്റിലായത്. രണ്ട് പേർ പരിക്കേറ്റ് ചികിത്സയിലാണ്. രണ്ടാം പ്രതി ഷെറില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത പോലീസ് ഏറെ നേരം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
The post പാനൂര്‍ ബോംബ് സ്ഫോടന കേസ്; മൂന്നു പേര് കൂടി അറസ്റ്റില്‍ appeared first on News Bengaluru.