പ്രധാനമന്ത്രിയുടെ സന്ദർശനം; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം


ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്  ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഏഴ് വരെയാണ് പാർക്കിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണം. ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെ നഗരത്തിലെ ചില ഭാഗങ്ങളിൽ പ്രവേശിക്കുന്നതിന് ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പാലസ് റോഡ്, ജയമഹൽ റോഡ്, രമണമഹർഷി റോഡ്, മൗണ്ട് കാർമൽ, കോളേജ് റോഡ്, എംവി ജയറാം റോഡ്, സിവി രാമൻ റോഡ്, നന്ദിദുർഗ റോഡ്, ബെല്ലാരി റോഡ്, തരലബാലു റോഡ്, മേക്രി സർക്കിൾ, യശ്വന്ത്‌പുര, എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം.

ചരക്ക് വാഹനങ്ങൾ സിഎംടിഐ ജംഗ്ഷൻ, മൈസൂരു ബാങ്ക് ജംഗ്ഷൻ, ന്യൂ ബിഇഎൽ അണ്ടർപാസ്, ഭേൽ മേൽപ്പാലം, ഹെബ്ബാൾ ജംഗ്ഷൻ, ബസവേശ്വര സർക്കിൾ, ഓൾഡ് ഉദയ ടിവി ജംഗ്ഷൻ, നന്ദിദുർഗ റോഡ്, ഗോവർദ്ധൻ റോഡ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാൻ പാടുള്ളതല്ല. ബെംഗളൂരുവിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം ചിക്കബല്ലാപുരയിലേക്ക് പോകും.

The post പ്രധാനമന്ത്രിയുടെ സന്ദർശനം; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം appeared first on News Bengaluru.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
error: Content is protected !!