യാത്രക്കാരിയെ ബിഎംടിസി കണ്ടക്ടർ മർദിച്ച സംഭവം; കണ്ടക്ടറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം


ബെംഗളൂരു: ടിക്കറ്റ് തർക്കത്തെ തുടർന്ന് ബസ്സിനുള്ളിൽ വച്ച് യാത്രക്കാരിയും മർദിച്ച ബിഎംടിസി ഡ്രൈവറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം. മാർച്ച് അവസാനത്തോടെ സിദ്ധാപുര റൂട്ടിലെ ബിഎംടിസി ബസിലായിരുന്നു സംഭവം. കോതനൂർ ഡിപ്പോയിലെ കണ്ടക്ടറായ ഹൊന്നപ്പ നാഗപ്പ അഗസറെയായിരുന്നു സസ്പെൻഡ് ചെയ്തത്.
ടിക്കറ്റ് എടുക്കുന്നതിനിടെ ബസ് കണ്ടക്ടറും യുവതിയും തമ്മിൽ വാക്കു തർക്കം ഉണ്ടാകുകയായിരുന്നു. ഇതര സംസ്ഥാനക്കാരിയായ യാത്രക്കാരിക്ക് കന്നഡ അറിയാഞ്ഞിട്ടും സൗജന്യ ടിക്കറ്റ് ആവശ്യപ്പെട്ടതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തുടർന്ന് കണ്ടക്ടർ യാത്രക്കാരിയെ അടിക്കുകയായിരുന്നു.
എന്നാൽ യുവതിയാണ് കണ്ടക്ടറെ ആദ്യം മർദിച്ചത് എന്നും കണ്ടക്ടറുടെ ഭാഗത്ത് തെറ്റില്ലെന്നും കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കമ്മീഷൻ (കെഎസ്ആർടിസി) സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ ചൂണ്ടിക്കാട്ടി. കണ്ടക്ടറുടെ സസ്പെൻഷൻ നടപടിയെ യൂണിയൻ അപലപിച്ചു. സസ്പെൻഷൻ പിൻവലിക്കണം എന്നും അദ്ദേഹത്തെ ഡ്യൂട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് യൂണിയൻ ബിഎംടിസി എംഡിക്ക് കത്തെഴുതി.
The post യാത്രക്കാരിയെ ബിഎംടിസി കണ്ടക്ടർ മർദിച്ച സംഭവം; കണ്ടക്ടറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം appeared first on News Bengaluru.
Powered by WPeMatico