ബെംഗളൂരു – കലബുർഗി എക്സ്പ്രസ് ട്രെയിൻ സർവീസ് റദ്ദാക്കി

ബെംഗളൂരു: എസ്എംവിടി ബെംഗളൂരുവിനും കലബുർഗിക്കുമിടയിൽ സർവീസ് നടത്തുന്ന സമ്മർ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ താൽക്കാലികമായി റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് (ട്രെയിൻ നമ്പർ 06261) മെയ് 29നും ജൂൺ 27 നും ഇടയിലും കലബുർഗിയിൽ നിന്ന് (ട്രെയിൻ നമ്പർ 06262) മെയ് 30 നും ജൂൺ 28 നും ഇടയിലുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.