സബർബൻ റെയിൽ പ്രോജക്ട്; ബെംഗളൂരുവിൽ 32,572 മരങ്ങൾ മുറിക്കും


ബെംഗളൂരു: സബർബൻ റെയിൽവേ പ്രോജക്ടുമായി കർണാടക റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി (കെ-റൈഡ്) മുമ്പോട്ടു പോകുമ്പോൾ പാരിസ്ഥിതി വെല്ലുവിളികളാണ് ഉയരുന്നത്. പ്രോജക്ടിനു വേണ്ടി 32,572 മരങ്ങളാണ് മുറിച്ചുമാറ്റേണ്ടി വരിക. 149 കിലോമീറ്റർ ദൈർഘ്യം വരുന്ന റെയിൽവേ പ്രോജക്ട് ബെംഗളൂരുവിന്റെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ഒന്നാണ്.

സബർബൻ ട്രെയിനുകളുടെ മെയിന്റനൻസ് ഡിപ്പോ ദേവനഹള്ളിക്ക് സമീപമാണ് നിർമിക്കുന്നത്. ഇവിടെമാത്രം 17505 മരങ്ങൾ മുറിക്കേണ്ടി വരും. ഇവയിൽ വലിയൊരളവ് അക്കേഷ്യാ മരങ്ങളാണ്. ഈ മരങ്ങൾ ചില പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് എന്നതിനാൽ മുറിച്ചു മാറ്റുന്നതിൽ വലിയ തെറ്റില്ലെന്ന വാദവും ഉയരുന്നുണ്ട്.

പദ്ധതിക്കായി ആകെ മുറിച്ചു മാറ്റുന്ന മരങ്ങളിൽ ഏതാണ്ട് 55 ശതമാനവും ഡിപ്പോ നിർമ്മാണത്തിനു വേണ്ടിയാണ്. ബാക്കി വരുന്ന 15,067 മരങ്ങളിൽ 13996 മരങ്ങളും ബിബിഎംപിയുടെ അധികാരപരിധിയില്‍ വരുന്ന സ്ഥലത്താണുള്ളത്.

നഗരത്തിനു പുരത്ത് ഇതേ പ്രോജക്ടിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ നിന്ന് 18596 മരങ്ങൾ കൂടി നഷ്ടപ്പെടുമെന്ന് റിപ്പോർട്ടുണ്ട്. 1098 മരങ്ങൾ മുറിക്കാനുള്ള അനുമതി ബിബിഎംപി കൊടുത്തുകഴിഞ്ഞു. ഇതിന് പകരമായി 178 മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മരങ്ങൾ വെട്ടുന്നതിന് പകരമായി വനവൽക്കരണ പരിപാടി നടത്താനായി 8.07 കോടി രൂപ കെ-റൈഡ് നീക്കിവെച്ചിട്ടുണ്ട്. മരം മുറിക്കുന്നതിന് അനുമതി നൽകുന്നതും വളരെ ശ്രദ്ധയോടെയാണ്.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!