മുലപ്പാലിൻ്റെ സംസ്കരണവും വിൽപനയും നിരോധിച്ച് കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് മുലപ്പാലിൻ്റെ സംസ്കരണവും വിൽപനയും നിരോധിച്ച് കർണാടക സർക്കാർ. മുലപ്പാലിൻ്റെയും അതിൽ നിന്നുണ്ടാക്കുന്ന ഉൽപന്നങ്ങളുടെയും വാണിജ്യവൽക്കരണം വർധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാന ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പാണ് ഇക്കാര്യം നിർദേശിച്ചത്.
മുലപ്പാലിന്റെയും അതിൻ്റെ ഉൽപന്നങ്ങളുടെയും സംസ്കരണവും വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് സർക്കാർ അറിയിച്ചു. നിർദേശം ലംഘിച്ചാൽ പ്രകാരം ഫുഡ് ഓപ്പറേറ്റർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തെ മുലപ്പാൽ ബാങ്കുകൾക്ക് നിരോധനം ബാധകമല്ല. എന്നാൽ മുലപ്പാൽ ബാങ്കുകൾക്ക് വിൽപ്പന തുടരാനാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റാണ് നിർദ്ദേശം നൽകിയതെന്ന് ആരോഗ്യ കമ്മീഷണർ രൺദീപ് ഡി. പറഞ്ഞു.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ മെയ് 24-ന് മുലപ്പാൽ സംസ്‌കരിക്കുന്നതും വിൽക്കുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Karnataka bans sale of human breast milk for commercial use. Violators face legal action. Nationwide advisory issued against selling. https://t.co/6Weh8qkt55#Bengaluru #BengaluruDaily #NammaBengaluru #BengaluruNews
— Namma News (@NammaNewsX) May 31, 2024