പാലത്തിൽ നിന്ന് കാർ താഴേക്ക് വീണ് നാല് മരണം

ബെംഗളൂരു: ഹാവേരി റാണെബന്നൂരിൽ ഹലഗേരി ബൈപാസിനു സമീപം പാലത്തിൽ നിന്ന് കാർ മറിഞ്ഞ് നാല് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സുരേഷ് വീരപ്പ ജാഡി (45), ഐശ്വര്യ എറപ്പ ബാർക്കി (22), ചേതന പ്രഭുരാജ സമാഗണ്ടി (7), പവിത്ര പ്രഭുരാജ സമാഗണ്ടി (28) എന്നിവരാണ് മരിച്ചത്.
തിരുപ്പതി സന്ദർശിക്കാൻ പോകുന്ന വഴിയായിരുന്നു അപകടം. സംഭവത്തിൽ പരുക്കേറ്റ ചന്നവീരപ്പ ജാഡി, സാവിത്ര ജാഡി, വികാസ ഹൊന്നപ്പ ബാർക്കി, ഹൊന്നപ്പ നീലപ്പ ബാർക്കി, പ്രഭുരാജ ഈരപ്പ സമാഗണ്ടി, ഗീത ഹൊന്നപ്പ ബാർക്കി എന്നിവരെ ചികിത്സയ്ക്കായി ദാവൻഗെരെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം നിയന്ത്രണം വിട്ട് എൻഎച്ച് 4 പിബി റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.