വ്യാജ എസ്എസ്എൽസി മാർക്ക് ലിസ്റ്റ് ഹാജരാക്കി; കോടതിയിലെ പ്യൂണിനെതിരെ കേസ്

ബെംഗളൂരു: ജോലിക്കായി വ്യാജ എസ്എസ്എൽസി മാർക്ക് ലിസ്റ്റ് ഹാജരാക്കിയ കോടതി പ്യൂൺ അറസ്റ്റിൽ. കൊപ്പാൾ ജെഎംഎഫ്‌സി കോടതിയിൽ പ്യൂൺ ആയി ജോലി ചെയ്തുവരികയായിരുന്ന പ്രഭു ലോകരെക്കെതിരെയാണ് കേസ്. എസ്എസ്എൽസിയുടെ വ്യാജ മാർക്ക്ലിസ്റ്റ് ആൺ പ്രഭു ജോലിക്ക് വേണ്ടി ഹാജരാക്കിയിരുന്നത്.
എന്നാൽ കന്നഡയോ, ഹിന്ദിയോ, ഇംഗ്ലീഷോ സംസാരിക്കാനും വായിക്കാനും പ്രഭുവിനു അറിയില്ലായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ജെഎംഎഫ്‌സി ജഡ്ജി പ്രഭുവിനെതിരെ ആഭ്യന്തര അന്വേഷണം നടത്തി. ഇതോടെ ഇയാൾ ഹാജരാക്കിയത് വ്യാജ മാർക്ക്ലിസ്റ്റ് ആണെന്ന് കണ്ടെത്തുകയായിരുന്നു. പ്രഭു കാരണം മറ്റ് യോഗ്യതരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെട്ടതായും ജഡ്ജി ചൂണ്ടിക്കാട്ടി. ജഡ്ജിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കൊപ്പാൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.