നാല് മത്സരങ്ങൾ ബാക്കി; ഐപിഎല്ലിൽ ഇനി വാശിയേറിയ പോരാട്ടങ്ങൾ

ഐപിഎല്ലിൽ ഇന്നത്തോടെ ലീഗ് മത്സരങ്ങൾക്ക് പരിസമാപ്തിയാകും. ഇന്ന് രണ്ടു മത്സരങ്ങളാണ് നടക്കുന്നത്. ചൊവ്വാഴ്ചയാണ് പ്ലേ ഓഫ് മത്സരങ്ങൾക്ക് തുടക്കമാകുക. ഇനി നാലു മത്സരങ്ങൾ മാത്രമാണ് 17ാമത് ഐപിഎൽ സീസണിൽ ശേഷിക്കുന്നത്.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, അവസാന സ്ഥാനക്കാരായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഉണ്ട്. ശേഷിക്കുന്ന രണ്ട് മൂന്ന് സ്ഥാനക്കാരെ ഇന്നത്തെ മത്സരത്തോടെ അറിയാനാകും. ഇതോടെയാണ് അടുത്ത പ്ലേ ഓഫ് ഷെഡ്യൂൾ നിശ്ചയിക്കാനാകുക. രണ്ടാം സ്ഥാനക്കാർക്ക് പ്ലേ ഓഫിൽ രണ്ട് മത്സരം കളിക്കാൻ അർഹതയുണ്ട് എന്നതിനാൽ ഇന്നും വാശിയേറിയ പോരാട്ടമാണ് നടക്കുക.
ഞായാറാഴ്ച ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിങ്സിനെ നേരിടും. പാറ്റ് കമ്മിൻസ് നയിക്കുന്ന ഓറഞ്ച് ആർമി ഇതിനോടകം തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. മികച്ച മാർജിനിലുള്ള ജയത്തോടെ രാജസ്ഥാനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനാകും ഹൈദരാബാദ് ശ്രമിക്കുക. മികച്ച ഫോമിലുള്ള ബാറ്റർമാരും ബോളർമാരും അടങ്ങുന്ന ഹൈദരാബാദ് പ്ലേ ഓഫിൽ എല്ലാ ടീമുകൾക്കും വെല്ലുവിളി തീർക്കുമെന്നുറപ്പാണ്.
ഞായാറാഴ്ച രാത്രി 7.30ന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് പോയിന്റ് ടേബിളിലെ ഒന്നാമന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്. അവസാനത്തെ നാലും കളിയും തോറ്റെങ്കിലും പ്ലേ ഓഫ് ഉറപ്പിച്ചതിന്റെ ആശ്വാസത്തിലാണ് സഞ്ജുവും കൂട്ടരും. ഇന്ന് കൊൽക്കത്തയെ വീഴ്ത്തി രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിക്കാൻ മികച്ച മാർജിനുള്ള ജയം രാജസ്ഥാന് ആവശ്യമാണ്.