നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരണപ്പെട്ടു

വാഹനാപകടത്തിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗന് ദാരുണാന്ത്യം. കുളപുള്ളി ചുവന്ന ഗേറ്റിന് സമീപം ടാങ്കർലോറിയും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രതീഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റു നടപടികൾക്ക് ശേഷം മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നാടൻപാട്ട് രംഗത്തെ സജീവ സാന്നിധ്യത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.