ഓടുന്ന ബൈക്കിൽ യുവതിയെ മടിയിലിരുത്തി അഭ്യാസം; പോലീസ് കേസെടുത്തു

ബെംഗളൂരു: ഓടുന്ന ബൈക്കിൽ യുവതിയെ മടിയിലിരുത്തി അഭ്യാസം കാട്ടിയ യുവാവിനെതിരെ കേസെടുത്തു. ബെംഗളൂരു യെലഹങ്ക ഫ്ലൈഓവറിലാണ് സംഭവം. അപകടകരമായ രീതിയിൽ യുവതിയും യുവാവും ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് കേസെടുത്തത്.
യുവതിയെ മടിയിലിരുത്തിയാണ് യുവാവ് ബൈക്ക് ഓടിക്കുന്നത്. ഇരുവരെയും കണ്ടെത്തിയെന്നും ഇവർ നേരത്തെ ചെയ്ത നിയമലംഘനങ്ങളുടെ പട്ടിക പരിശോധിക്കുകയാണെന്നും നോർത്ത് ബെംഗളൂരു ഡിസിപി (ട്രാഫിക്) പറഞ്ഞു. ബൈക്ക് ഓടിക്കൊണ്ടിരിക്കെ യുവതി യുവാവിൻ്റെ മടിയിൽ അപകടകരമായ രീതിയിലാണ് ഇരുന്നത്. ട്രാഫിക് പോലീസ് ബൈക്കിൻ്റെ നമ്പർ പ്ലേറ്റും സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ചാണ് ഇരുവരെയും കണ്ടെത്തിയത്.
A video of a man dangerously riding a bike with a woman on his lap on a flyover in Bengaluru went viral on social media. The duo were traced by the police after they took note of the viral video.
The Bengaluru traffic police traced the man and the woman using the number plate… pic.twitter.com/DAdB4JWVv0
— IndiaToday (@IndiaToday) May 19, 2024