കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഇൻസ്‌പെക്ടർ പിടിയിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഇൻസ്‌പെക്ടർ ലോകായുക്ത പോലീസിന്റെ പിടിയിൽ. മൈസൂരുവിലെ കുവെമ്പുനഗർ പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ രാധയാണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് പിടിച്ചെടുത്ത കാറുകൾ വിട്ടുകൊടുക്കാനാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്.വാഹനത്തിൽ നിന്ന് സ്വർണാഭരണങ്ങളും വസ്തു രേഖകളും ബാങ്ക് പാസ്ബുക്കും എടിഎം കാർഡും പോലീസ് പിടിച്ചെടുത്തിരുന്നു.
ഇതോടെ കാർ വിട്ടുനൽകാൻ ഇൻസ്പെക്ടർ രാധ രണ്ട് ലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കരാറുകാരൻ വ്യാഴാഴ്ച ലോകായുക്ത പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ലോകായുക്ത ഉദ്യോഗസ്ഥർ കുവെംപുനഗർ പോലീസ് സ്റ്റേഷനിൽ റെയ്ഡ് നടത്തി ഇൻസ്പെക്ടർ രാധയെ അറസ്റ്റ് ചെയ്യുകയായിരുന്നു.