മതിലിടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: മതിലിടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. മംഗളൂരു താലൂക്കിലെ ഹരേകല പദ്പു ഗ്രാമത്തിൽ സിദ്ദിഖിൻ്റെയും ജമീലയുടെയും മകളായ ഷാസിയയാണ് മരിച്ചത്. തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ മേൽ കോമ്പൗണ്ട് മതിലിൻ്റെ ഒരു ഭാഗം വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് ഗേറ്റ് തകർന്ന നിലയിലായിരുന്നു. ഗേറ്റിനെ പിന്തുണയ്ക്കുന്ന രണ്ട് തൂണുകളുടെയും അടിത്തറ ദുർബലമായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.