പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ആറു പേർക്ക് പരുക്ക്

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടുത്തെറിച്ച് ഒരു കുടുംബത്തിലെ ആറു പേർക്ക് പരുക്ക്. കുനിഗൽ ടൗണിലെ സിദ്ധാർത്ഥ ഹൈസ്കൂളിന് സമീപത്തെ രവികുമാറിൻ്റെ വീട്ടിലാണ് ശനിയാഴ്ച സിലിണ്ടർ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ സമീന (43), കുശാൽ (11), മഞ്ചമ്മ (42), ശിവണ്ണ (45), ശ്രുതി (45), ഹേമലത (16) എന്നിവർക്ക് പരുക്കേറ്റു.
സ്ഫോടനത്തിൽ നിരവധി വീട്ടുപകരണങ്ങളും കത്തിനശിച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. സമാനമായി ബെളഗാവിയിലെ സുൽഗയിൽ, എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. വീട്ടുടമസ്ഥനായ കല്ലപ്പ പാട്ടീൽ (62), സുമൻ പാട്ടീൽ (60) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നിരവധി വീട്ടുപകരണങ്ങളും നശിച്ചു. ഇരുസംഭവങ്ങളിലും പോലീസ് കേസെടുത്തു.