കേരളത്തിലെ ചിലർ തനിക്കെതിരെ മന്ത്രവാദം നടത്തി; ആരോപണവുമായി ഡി. കെ. ശിവകുമാർ

ബെംഗളൂരു: കേരളത്തിലെ ചിലർ തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യകുമെതിരെ മന്ത്രവാദം നടത്തിയെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. വടക്കൻ കേരളത്തിലെ ഒരു ക്ഷേത്രത്തിനു സമീപത്താണ് ഇത് നടക്കുന്നത്. കർണാടകയിലെ ചില രാഷ്ട്രീയക്കാരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
തനിക്കെതിരെ ശത്രുഭൈരവ യാഗം നടന്നതായും അദ്ദേഹം ആരോപിച്ചു. യാഗത്തിൽ മൃഗബലി ഉൾപ്പെടെയുള്ളവ നടക്കുന്നുണ്ട്. ചിലർ ഇതേപ്പറ്റി എഴുതി അറിയിച്ചിട്ടുണ്ട്. ശത്രുക്കളെ നശിപ്പിക്കാൻവേണ്ടി നടത്തുന്ന യാഗമാണിതെന്നും ശിവകുമാർ പറഞ്ഞു.
കൈയിൽ പൂജിച്ച ചരട് ഉള്ളതിനാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. അതേസമയം, പൂജ ആരാണ് നടത്തിയതെന്ന് വെളിപ്പെടുത്താൻ ഡി.കെ ശിവകുമാർ തയാറായില്ല. എന്നാൽ പൂജകളിൽ പങ്കെടുക്കുന്ന ആളുകളിൽ നിന്നും കൃത്യമായ വിവരങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
‘Shatru Bhairavi Yagya being performed against me & Siddaramaiah in Kerala’- Karnataka Deputy CM DK Shivakumar’s damning ‘black magic’ claim.
DK Shivakumar also asserted that ‘animals were sacrificed during the puja’.@dpkBopanna shares more details.#Karnataka #DKShivakumar‘ pic.twitter.com/DQizxpefH7
— TIMES NOW (@TimesNow) May 30, 2024