കനത്ത മഴ; മരം കടപുഴകി വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മംഗളൂരു കരംഗലപ്പടി പ്രദേശത്തിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങൾക്ക് മേൽ മരം കടപുഴകി വീണ്. സംഭവത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവമെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. മംഗളുരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (മെസ്‌കോം) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരക്കൊമ്പിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു.
മഴയെ തുടർന്ന് ഹരേകലയിലെ ന്യൂപഡ്പു സ്‌കൂളിൻ്റെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണ് ഏഴുവയസ്സുള്ള വിദ്യാർഥി മരിച്ചിരുന്നു. മംഗളൂരുവിലും ഉഡുപ്പിയിലും കാലവർഷത്തിന് മുന്നോടിയായുള്ള മഴ പലയിടത്തും വൻതോതിൽ പെയ്യുന്നുണ്ട്.
ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടി, മുണ്ടജെ, ചാർമാടി, ഗുരുവായനകെരെ, കൊയ്യൂർ, മദ്യന്തരു, ധർമസ്ഥല എന്നിവിടങ്ങളിൽ പെയ്ത മഴയിൽ വൻ നാശനഷ്ടങ്ങലുണ്ടായിട്ടുണ്ട്. ഉഡുപ്പി, മണിപ്പാൽ, കുന്ദാപുര, തേക്കാട്ടെ, ബസ്രുരു, കാർക്കള എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ മഴ ലഭിച്ചു.