മദ്യലഹരിയിൽ കുളിക്കാനായി നദിയിലേക്ക് ചാടിയ യുവാവ് മരിച്ചു

ബെംഗളൂരു: മദ്യലഹരിയിൽ കുളിക്കാനായി നദിയിൽ ചാടിയ യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകീട്ടോടെ കലബുർഗി കമലാപൂർ താലൂക്കിലെ പടവാഡ് ഗ്രാമത്തിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ സാജിദ് (25) ആണ് മരിച്ചത്. സാജിദും സുഹൃത്തുക്കളും ചെഗന്ത ഗ്രാമത്തിലെ ദർഗ സന്ദർശിച്ച ശേഷം ഒരുമിച്ച് മദ്യപിച്ചിരുന്നു. പിന്നീട് സുഹൃത്തുക്കൾ കുളിക്കാനായി നദിയിലേക്ക് ഇറങ്ങി.
എന്നാൽ സാജിദ് പാലത്തിൽ നിന്ന് നദിയിലേക്ക് എടുത്തുചാടുകയായിരുന്നു. സംഭവം മുഴുവൻ സുഹൃത്തുക്കളിലൊരാൾ മൊബൈൽ ഫോൺ കാമറയിൽ പകർത്തിയിരുന്നു. സാജിദിനെ രക്ഷിക്കാൻ സുഹൃത്തുക്കളും നാട്ടുകാരും ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെത്തിച്ചത്. സംഭവത്തിൽ കമലാപുർ പോലീസ് കേസെടുത്തു.