വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയ കേസ്; ഭവാനി രേവണ്ണ ചോദ്യം ചെയ്യലിന് ഹാജരായില്ല

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ എംപി പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണ ചോദ്യം ചെയ്യാൻ ഹാജരായില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഭവാനിയെ ചോദ്യം ചെയ്യാനായാണ് എസ്‌ഐടി നോട്ടിസ് നൽകിയത്. ജൂൺ ഒന്നിന് ഹോളനരസിപുരയിലെ വീട്ടിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എസ്‌ഐടി വ്യാഴാഴ്‌ച ഭവാനിക്ക് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഭവാനി ചോദ്യം ചെയ്യലിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കേസിൽ ഭവാനി രേവണ്ണയുടെ ജാമ്യം കോടതി തള്ളിയിരുന്നു. ഭവാനിയുടെ വീടായ ചെന്നംബിക നിലയത്തിൽ ശനിയാഴ്ച രാവിലെ 10നും വൈകുന്നേരം 5നും ഇടയിൽ ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്. നിലവിൽ ഭവാനി രേവണ്ണ അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തിൽ ജ്വരെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണസംഘത്തെ രൂപീകരിക്കുന്നതിനെ കുറിച്ച് എസ്ഐടി ആലോചിക്കുന്നതായാണ് വിവരം.
അതേസമയം നിരവധി സ്‌ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത കേസിൽ അറസ്‌റ്റിലായി എസ്ഐടിയുടെ കസ്‌റ്റഡിയിൽ കഴിയുന്ന പ്രജ്വൽ തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ചു. മെയ് 31നാണ് ജര്‍മനിയില്‍ നിന്ന് ബെംഗളുരുവില്‍ മടങ്ങിയെത്തിയ പ്രജ്വലിനെ ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്‌റ്റ് ചെയ്‌തത്.
TAGS: BENGALURU UPDATES, KARNATAKA
KEYWORDS: Bhavani revanna didnt present for questioning



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.