ബെംഗളൂരു മെട്രോയിൽ വനിതാ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം


ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ വനിതാ കൊച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യം. മെട്രോയിലെ യാത്രക്കാരായ സ്ത്രീകൾക്ക് ലൈംഗികോപദ്രവം ഏൽക്കേണ്ടി വരുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണിത്.

അടുത്തകാലത്തായി തിരക്കേറിയ സമയങ്ങളിൽ മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഇത്തരത്തിൽ ഉപദ്രവിക്കപ്പെടുന്നത് സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിൽ മെട്രോ ട്രെയിനിനുള്ളിൽ യുവതിക്ക് നേരെ ഒരാൾ ലൈംഗികാതിക്രമം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറൽ ആയിരുന്നു. സംഭവത്തിൽ മെട്രോ അധികൃതർ നിയമപരമായ നീങ്ങുകയും കുറ്റവാളിയിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ഇത്തരം സംഭവങ്ങൾ വർധിക്കുന്നതിന്റെ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകൾക്കുള്ള പ്രത്യേക കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ഉയരുന്നത്. സംസ്ഥാന വനിതാ കമ്മീഷൻ ഈ പ്രശ്നത്തെ ഗൗരവമായി എടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാർ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം വനിതാ കമ്മീഷൻ ഉന്നയിച്ചു. നിലവിൽ ആറ് കോച്ചുകളുള്ള ട്രെയിനിന്റെ ഒരു കോച്ച് സ്ത്രീകൾക്ക് റിസർവ്വ് ചെയ്തിട്ടുണ്ട്. എന്നാൽ തിരക്കേറിയ സമയങ്ങളിൽ ഇത് മതിയാകില്ലെന്നാണ് വിലയിരുത്തൽ.

TAGS: |
SUMMARY:Demand for increase in women coaches in metro


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!