നഴ്സിംഗ് കോളേജിന് സമീപം പാർക്ക് ചെയ്ത അഞ്ച് വാഹനങ്ങൾക്ക് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നഴ്സിംഗ് സ്വകാര്യ കോളേജിന് സമീപം പാർക്ക് ചെയ്ത് അഞ്ച് വാഹനങ്ങൾക്ക് തീപിടിച്ചു. ഹെഗ്ഗനഹള്ളി ക്രോസിന് സമീപം ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കോളേജിന് കീഴിലുള്ള സ്ഥലത്ത് നിർത്തിയിട്ടിരുന്ന ബസുകൾക്ക് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. പാർക്ക് ചെയ്ത ഒരു ബസിലാണ് ആദ്യം തീപ്പിടിച്ചത്. പിന്നീട് തൊട്ടടുത്തുള്ള വാഹനങ്ങളിലേക്ക് തീപടരുകയായിരുന്നു. തുടർന്ന് കോളേജ് അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്തു.
അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുന്നതിന് മുമ്പ് തീ അണച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജഗോപാൽ നഗർ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീപിടിത്തത്തിൻ്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ രാജഗോപാൽ നഗർ പോലീസ് കേസെടുത്തു.
TAGS: BENGALURU UPDATES | FIRE
SUMMARY: Five buses parked near nursing college gutted into fire