സംസ്ഥാനത്ത് പുതുതായി 33 പോലീസ് സ്റ്റേഷനുകൾ കൂടി തുറക്കും


ബെംഗളൂരു: സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കെതിരായ അക്രമ കേസുകൾ കൈകാര്യം ചെയ്യാൻ മാത്രമായി 33 പോലീസ് സ്റ്റേഷനുകൾ തുറക്കാൻ സർക്കാർ തീരുമാനം. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

ഈ സ്റ്റേഷനുകളിൽ 450 ഒഴിവുകളുണ്ടാകും. ഇതിനായുള്ള റിക്രൂട്മെന്റ് ഉടൻ നടത്തുമെന്ന് സർക്കാർ അറിയിച്ചു. ബിഹാർ, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളിൽ പട്ടികജാതി, പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങൾ നേരിടാൻ പ്രത്യേക പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു സമാനമായാണ് സംസ്ഥാനത്തും ഇവ സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

2023-24 ബജറ്റിൽ, സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് തൻ്റെ സർക്കാർ നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്, എല്ലാ ജില്ലകളിലും ഓരോ പോലീസ് സ്റ്റേഷൻ സ്ഥാപിക്കാനും ബെംഗളൂരുവിൽ രണ്ട് പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഡിവൈഎസ്പി, എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലായിരിക്കും ഓരോ സ്റ്റേഷൻ്റെയും ചുമതല. ഇതിനായി പ്രതിവർഷം 73 കോടി രൂപ ചെലവിടും.

TAGS: |
SUMMARY: plans to set up 33 new police stations across state


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!