ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം സ്വന്തമാക്കി ഇഗ സ്യാംതെക്ക്

ഫ്രഞ്ച് ഓപ്പണ്‍ വനിതാ ടെന്നീസ് കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ട് പോളിഷ് താരം ഇഗ സ്യാംതെക്ക്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പാവോലിനിയെയാണ് സ്യാംതെക്ക് പരാജയപ്പെടുത്തിയത്.
6-1, 6-2 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സ്വിയാടെക്കിന്റെ വിജയം. ഫ്രഞ്ച് ഓപ്പണിൽ ഇഗയുടെ നാലാം കിരീടവും തുടർച്ചയായ മൂന്നാം കിരീടവുമാണിത്. 2020, 2022, 2023 വർഷങ്ങളിലായിരുന്നു നേരത്തെ ഇഗ ജേതാവായത്. ഈ ടൂര്‍ണമെന്റിലുടനീളം മിന്നും ഫോമില്‍ കളിച്ച ഇഗയ്ക്ക് ഫൈനലടക്കമുള്ള പോരാട്ടങ്ങളില്‍ ഒറ്റ സെറ്റ് മാത്രമാണ് നഷ്ടമായത്.
മൂന്നാം സീഡ് യു.എസിന്റെ കൊക്കോ ഗാഫിനെ കീഴടക്കിയാണ് സ്വിയാടെക് കിരീടപ്പോരാട്ടത്തിന് അർഹത നേടിയത്. ജെസ്റ്റിന് ഹെനിന് ശേഷം തുടർച്ചയായി മൂന്ന് ഫ്രഞ്ച് ഓപ്പൺ കിരീടം നേടുന്ന താരമാണ് സ്വിയാടെക്.
TAGS: SPORTS| FRENCH OPEN| TENNIS
SUMMARY: Iga swiatec gets french open title 2024



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.