ടി-20 ലോകകപ്പ്; വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യൻ ടീം

ടി-20 ലോകകപ്പിൽ ബാറ്റിങ് മികവ് നിലനിർത്തി ഇന്ത്യൻ ടീം. സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ മികച്ച സ്‌കോര്‍ ഉയർത്തി. വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ നിര്‍ണായക അര്‍ധ സെഞ്ച്വറി ഇന്ത്യയെ ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ 196 റണ്‍സില്‍ എത്തിച്ചു. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 196ല്‍ എത്തിയത്.
പാണ്ഡ്യ 27 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 50 റണ്‍സുമായി പുറത്താകാതെ നിന്നു. ശിവം ദുബെ ഫോമിലേക്കെത്തിയതും ഇന്ത്യക്ക് അനുകൂല ഫലമുണ്ടാക്കി. താരം 24 പന്തില്‍ മൂന്ന് സിക്‌സുകള്‍ സഹിതം 34 റണ്‍സുമായി ഹര്‍ദികിനെ പിന്തുണച്ചു. ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋഷഭ് പന്ത് എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു. കഴിഞ്ഞ കളികളില്‍ ഇന്ത്യയുടെ നട്ടെല്ലായി നിന്ന സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്ത് സിക്‌സര്‍ തൂക്കിയെങ്കിലും രണ്ടാം പന്തില്‍ മടങ്ങി.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. സ്‌കോര്‍ 39ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. താരം 11 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 23 റണ്‍സെടുത്തു. വിരാട് കോഹ്ലി
28 പന്തില്‍ 37 റണ്‍സെടുത്തു മടങ്ങി. മൂന്ന് സിക്സും ഒരു ഫോറും സഹിതമായിരുന്നു ബാറ്റിങ്. കോഹ്ലിയെ തന്‍സിം ഹസന്‍ സാകിബ് ക്ലീന്‍ ബൗള്‍ഡാക്കി. 9ാം ഓവറിന്റെ ആദ്യ പന്തിലാണ് കോഹ്ലി മടങ്ങിയത്. പിന്നീട് ഋഷഭ് പന്ത് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. ഇതിനിടെ താരത്തെ റിഷാദ് ഹുസൈന്‍ പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഋഷഭ് പന്ത് 24 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 36 റണ്‍സെടുത്തു. പിന്നീടാണ് ദുബെ- പാണ്ഡ്യ സഖ്യം കളി ഏറ്റെടുത്ത് ഇന്ത്യയെ മുന്നോട്ടു നയിച്ചത്.
TAGS: SPORTS| WORLDCUP
SUMMARY: India gets better batting score in worldcup against bangla team