എകദിന പരമ്പര; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിത ടീം

എകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം. തുടക്കം തന്നെ ഗംഭീരമാക്കിയ ആശ ശോഭനയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുമാണ് ഇന്ത്യൻ ടീമിന് അനായാസ ജയം സമ്മാനിച്ചത്. സെഞ്ച്വറി നേടിയ മന്ദാനയാണ് മാച്ചിലെ താരം. സ്കോർ – ഇന്ത്യ 265/8. ദക്ഷിണാഫ്രിക്ക 122ന് പുറത്തായിരുന്നു. ഇന്ത്യൻ വനിതകൾക്ക് 143 റൺസിന്റെ വിജയമാണ് സ്വന്തമാക്കാനായത്.
ഏകദിനത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ മലയാളി താരം ആശാ ശോഭന 8.4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റാണ് വീഴ്ത്തിയത്. സ്മൃതി മന്ദാന 127 പന്തിൽ 117 റൺസ് നേടി. 7,000 അന്താരാഷ്‌ട്ര റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത താരം കൂടിയാണ് സ്മൃതി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയാണ് ഇന്ത്യ വിജയം നേടിയത്.
33 റൺസെടുത്ത സുനെലസ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ടീമിലെ ഏഴു പേർ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യയുടെ പൂജ വസ്ത്രാക്കർ,രേണുക സിംഗ്, രാധാ യാഥവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ ദീപ്തി ശർമ്മയ്‌ക്ക് രണ്ടു വിക്കറ്റ് ലഭിച്ചു.
TAGS: SPORTS| WOMEN CRICKET
SUMMARY: Indian women team won against south africa in odi match



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.