ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ ജന്മദിനാഘോഷങ്ങൾക്ക് വിലക്ക്


ബെംഗളൂരു: സർക്കാർ-എയ്ഡഡ് പുനരധിവാസ കേന്ദ്രങ്ങളിലും, ശിശുസംരക്ഷണ സ്ഥാപനങ്ങളിലും ജന്മദിനാഘോഷങ്ങൾ വിലക്കി കർണാടക സർക്കാർ. സ്റ്റാഫ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, സെലിബ്രിറ്റികൾ, വിശിഷ്ട വ്യക്തികൾ, കുട്ടികൾ, മറ്റ് വ്യക്തികൾ എന്നിവർക്കും നിരോധനം ബാധകമായിരിക്കും.

നിരവധി ജീവനക്കാരും ഉദ്യോഗസ്ഥരും മറ്റുള്ളവരും ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ ജന്മദിനം ആഘോഷിക്കുന്നതും കേക്ക് മുറിക്കുന്നതും കുട്ടികൾക്ക് മധുരപലഹാര വിതരണവും നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരം കേന്ദ്രങ്ങളിലെ പല കുട്ടികളും നിരവധി വെല്ലുവിളി നിറഞ്ഞ പശ്ചാത്തലത്തിൽ നിന്നുള്ളവരായതിനാൽ, ഇത്തരം ജന്മദിനാഘോഷങ്ങളിൽ അവർക്ക് താൽപര്യമുണ്ടാകില്ലെന്നും അത് അവരുടെ ആത്മാഭിമാനത്തെ ഹനിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇത്തരം കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഒരു നടപടിയായാണ് ഉത്തരവ് എന്നും സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ഉത്തരവ് റഗുലർ സ്കൂളുകൾക്ക് ബാധകമല്ലെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് കമ്മീഷണർ വ്യക്തമാക്കി.

TAGS: | |
SUMMARY: Karnataka govt bans birthdays at 's home


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!