ക്യാബിൻ ക്രൂ ഉൾപ്പെട്ട സ്വർണക്കടത്ത് കേസ്; കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയം

എയർ ഇന്ത്യ എക്‌സ്പ്രസിലെ ക്യാബിൻ ക്രൂ അംഗങ്ങൾ അറസ്റ്റിലായ സ്വർണക്കടത്ത് കേസിൽ കൂടുതൽ ജീവനക്കാരുടെ പങ്ക് സംശയിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ). ഇത് സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയതായി ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെയാണ് മസ്കറ്റിൽ നിന്നുള്ള വിമാനത്തിലെ ക്യാബിൻ ക്രൂ അംഗവും കൊൽക്കത്ത സ്വദേശിയുമായ എയർ ഹോസ്റ്റസ് സുരഭി ഖാത്തൂണിനെ ഡയറക്ടറേറ്റ് ഡിആർഐ അറസ്റ്റ് ചെയ്തത്. 960 ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. പിന്നാലെ എയര്‍ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്.
സ്വർണം കടത്തുന്നതിൽ മറ്റ് നിരവധി ക്യാബിൻ ക്രൂ അംഗങ്ങൾക്ക് പങ്കുണ്ടോയെന്നാണ് സംശയം. പലതവണ സുരഭി സ്വർണം കടത്തിയെന്നാണ് ഇതുവരെ ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായി ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നുവെന്നാണ് അധികൃതരുടെ നിഗമനം. സുരഭി ഖാത്തൂണ്‍ പല തവണകളിലായി 20 കിലോ സ്വര്‍ണം കടത്തിയതായാണ് കണ്ടെത്തല്‍.
അതേസമയം സുരഭി സ്വർണം കടത്തിയത് കൊടുവള്ളി സംഘത്തിന് വേണ്ടിയാണെന്നും സംശയമുണ്ട്. ഖത്തറില്‍ നിന്നും കണ്ണൂരിലേക്ക് വരുന്നതിനിടെ ആരാണ് സുരഭിക്ക് സ്വര്‍ണം നല്‍കിയതെന്ന് കണ്ടെത്താനുളള നീക്കത്തിലാണ് ഡിആര്‍ഐ.
TAGS: KERALA, CRIME
KEYWORDS:More hands suspected in gold smuggling case



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.