മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മെഡിക്കൽ കോളേജുകളിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ബെളഗാവി സ്വദേശിയായ ഒർഗണ്ട അരവിന്ദ് കുമാർ (47) ആണ് പിടിയിലായത്.
മുംബൈ സകിനാക ഏരിയയിലെ കരിയർ കൗൺസിലിംഗ് സെൻ്ററിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ വർഷമാണ് ഇയാൾക്കെതിരെ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ സീറ്റ് ഉറപ്പാക്കാൻ കുമാർ പണം വാങ്ങിയെന്നും പിന്നീട് തന്നെ വഞ്ചിച്ചെന്നും ബെംഗളൂരു സ്വദേശി നൽകിയ പരാതിയിലാണ് നടപടി.
എന്നാൽ നീറ്റ് പേപ്പർ ചോർച്ച കേസുമായി ഇതിന് ബന്ധമില്ലെന്ന് സിറ്റി പോലീസ് വ്യക്തമാക്കി. കുമാർ തൻ്റെ ടീമിനൊപ്പം സകിനാകയിൽ ഒരു കൗൺസിലിംഗ് സെൻ്റർ തുറന്നിട്ടുണ്ട്. ഇവിടെ വെച്ചാണ് ആളുകളെ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ പേരെ ഇയാൾ കബളിപ്പിച്ചതായി സംശയിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
TAGS: KARNATAKA | ARREST
SUMMARY: One arrested in medical seat fraud in state