ബിജെപിക്കെതിരെ പത്രപരസ്യം നൽകിയ കേസ്; സിദ്ധരാമയ്യക്കും, ഡി. കെ. ശിവകുമാറിനും ജാമ്യം

ബെംഗളൂരു: ബിജെപിക്കെതിരെ പത്രങ്ങളില്‍ അപകീര്‍ത്തികരമായ പരസ്യം നല്‍കിയെന്ന കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ജാമ്യം അനുവദിച്ചു. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ ഹാജരായ ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
കോടതിയിൽ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും കഴിഞ്ഞ ദിവസം സമന്‍സ് ലഭിച്ചിരുന്നു. 2023 മേയിൽ ബിജെപിക്കെതിരെ ദിനപത്രങ്ങളില്‍ കോണ്‍ഗ്രസ് പരസ്യം നൽകിയിരുന്നു. ബിജെപി അഴിമതി പാര്‍ട്ടിയാണെന്ന രീതിയിലായിരുന്നു പരസ്യം.
കോവിഡ് സാമഗ്രികള്‍, സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുന്ന മുട്ട, റോഡ് നിര്‍മാണം എന്നിവയിലെല്ലാം അഴിമതി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പരസ്യത്തില്‍ പറഞ്ഞത്. ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ നടത്തിയത് ഒന്നര ലക്ഷം കോടിയുടെ അഴിമതിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപി പരാതി നല്‍കുകയായിരുന്നു.
ബിജെപിയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും പരസ്യം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്ക് പുറമെ രാഹുല്‍ ഗാന്ധിക്കെതിരെയും വിഷയത്തില്‍ പരാതിയുണ്ട്. സംഭവത്തില്‍ മൂവര്‍ക്കുമെതിരെ മാനനഷ്‌ടത്തിനാണ് ബിജെപി പരാതി നല്‍കിയത്.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.