മൂന്നാം മോദി മന്ത്രിസഭയിൽ ശോഭ കരന്ദലജേയും പ്രഹ്ലാദ് ജോഷിയും; കർണാടകയിൽ നിന്ന് അഞ്ച് മന്ത്രിമാർ

ബെംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ സത്യപ്രതിജ്ഞ ചെയ്ത് കർണാടക എംപിമാരായ ശോഭ കരന്ദലജെയും പ്രഹ്ലാദ് ജോഷിയും.
ബെംഗളൂരുവിലെ ആദ്യ വനിതാ എംപി കൂടിയാണ് ശോഭ കരന്ദലജെ. 2014 മുതൽ പാർലമെന്റ് എംപിയാണ് കരന്ദലജെ. 33 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാർലമെന്റിൽ കർണാടകയിൽ നിന്ന് മൂന്ന് വനിതാ എംപിമാരുണ്ടാകുന്നത്. അതിലൊരാളെയാണ് മൂന്നാമൂഴത്തിൽ മോദി ഭരണനിർവ്വഹണത്തിൽ പങ്കാളിയാക്കിയിരിക്കുന്നത്.
2014, 2019 വർഷങ്ങളിൽ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഉഡുപ്പി- ചിക്കമഗളുരു മണ്ഡലത്തിൽ നിന്ന് ശോഭ കരന്ദലജെ ലോക്‌സഭയിലെത്തുന്നത്. ഇത്തവണ ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്ന് 2,59,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. കോൺഗ്രസ് സ്ഥാനാർത്ഥി എം.വി രാജീവ് ഗൗഡയെയാണ് പരാജയപ്പെടുത്തിയത്. രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിലെ ഭക്ഷ്യ സംസ്‌കരണ- കൃഷി വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്നു.
ആർഎസ്എസ് വിശ്വസ്തനും ദീർഘകാല ബിജെപി പ്രവർത്തകനുമായ പ്രഹ്ലാദ് ജോഷി കർണാടകയിലെ ധാർവാഡിലെ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ചാം തവണയാണ് പാർലമെൻ്റ് അംഗമാകുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ കൽക്കരി, ഖനി, പാർലമെൻ്ററികാര്യം എന്നീ വകുപ്പുകൾ വഹിച്ചിട്ടുണ്ട്. പതിനേഴാം ലോക്‌സഭയിൽ ഇരുസഭകളുടെയും പ്രവർത്തനത്തിലും ദേശീയ പ്രാധാന്യമുള്ള നിരവധി നിർണായക ബില്ലുകൾ പാസാക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
ഹുബ്ബള്ളിയിലെ ഈദ്ഗാ മൈതാനത്ത് ത്രിവർണ പതാക ഉയർത്താനുള്ള പ്രക്ഷോഭം പാർട്ടി സംഘടിപ്പിച്ചപ്പോഴാണ് ബിജെപി കർണാടക പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുള്ള ജോഷി രാഷ്ട്രദ്വജ ഹോരാത സമിതി സഞ്ചലക് എന്ന പേരിൽ ശ്രദ്ധേയനായത്. 1990-കളുടെ തുടക്കത്തിൽ സേവ് കാശ്മീർ പ്രസ്ഥാനത്തിന് രൂപം നൽകിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ധാർവാഡ് ലോക്‌സഭാ സീറ്റിൽ കോൺഗ്രസിൻ്റെ വിനോദ് അസോട്ടിയെ പരാജയപ്പെടുത്തി 97,324 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജോഷി വിജയിച്ചത്. കർണാടകയിൽ നിന്ന് ആകെ അഞ്ച് പേരാണ് മന്ത്രിസഭയിലുള്ളത്. എച്ച്. ഡി. കുമാരസ്വാമി, വി. സോമണ്ണ, നിർമല സീതാരാമൻ എന്നിവരാണ് മറ്റ് മൂന്ന് പേർ.
TAGS: BJP| GOVERNMENT| ELECTION| POLITICS
SUMMARY: Sobha karandlaje and prahlad joshi goven cabinet berths in third modi government



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.