ബെംഗളൂരുവിലെ 23 സ്ഥലങ്ങളിൽ ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചതായി ബിബിഎംപി


ബെംഗളൂരു: ബെംഗളൂരുവിലെ 23 സ്ഥലങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കണ്ടെത്തിയതായി ബിബിഎംപി അറിയിച്ചു. അടുഗോഡി, എച്ച്എസ്ആർ ലേഔട്ട്, കോണനകുണ്ടെ, സിവി രാമൻ നഗർ, ന്യൂ ടിപ്പസാന്ദ്ര, ബെല്ലന്ദൂർ, കെംഗേരി സാറ്റലൈറ്റ് ടൗൺ എന്നിവയുൾപ്പെടെയുള്ള 23 സ്പോട്ടുകളിലാണ് ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

നിലവിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ളത് അഡുഗോടിയിലാണ്. 24 പേർക്കാണ് ഇവിടെ ഡെങ്കിപ്പനി ബാധിച്ചത്. സിവി രാമൻ നഗറിൽ 17 കേസുകളും, ന്യൂ തിപ്പസാന്ദ്ര, ബെല്ലന്തൂർ, എൻഎസ് പാളയ, ആറ്റൂർ എന്നിവിടങ്ങളിൽ 12 കേസുകളും വീതവുമാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

ശുചിത്വമില്ലായ്മയാണ് ഈ പ്രദേശങ്ങളിൽ കേസുകൾ വർധിക്കാനുള്ള കാരണമെന്ന് ബിബിഎംപി ചൂണ്ടിക്കാട്ടി. റോഡുകളിൽ ഉടനീളം കെട്ടിക്കിടക്കുന്ന വെള്ളത്തിൻ്റെ സാന്നിധ്യവും വൃത്തിഹീനമായ സാഹചര്യങ്ങളും വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകൾക്ക് അനുയോജ്യമായ പ്രജനന കേന്ദ്രം സൃഷ്ടിക്കുന്നു.

തടാകങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം ലാർവ പ്രജനനത്തിന് സഹായകമായിട്ടുണ്ട്. ജലാശയങ്ങളിൽ ഇതിനകം ലക്ഷക്കണക്കിന് ലാർവ പ്രജനനം നടന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സ്ഥിതിഗതികൾ പരിഹരിക്കുന്നതിനായി, ലാർവ സാമ്പിളുകൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനറ്റിക്സ് ആൻഡ് സൊസൈറ്റിയിൽ നിന്നുള്ള വിദഗ്ധരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭൂരിഭാഗം സാമ്പിളുകളും തടാകങ്ങളിൽ നിന്നും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ നിന്നുമുള്ളതാണെന്ന് ബിബിഎംപിയിലെ നാഷണൽ സെൻ്റർ ഫോർ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ (എൻസിവിബിഡിസി) ഓഫീസർ ഡോ.സവിത കെ.എസ് പറഞ്ഞു.

TAGS: |
SUMMARY: Adugodi, HSR Layout Among High-Risk Dengue Areas: BBMP


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!