ബെംഗളുരു അതിവേ​ഗം വളരുന്ന ലോകന​ഗരമെന്ന് പഠന റിപ്പോർട്ട്‌


ബെംഗളൂരു: ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ആഗോള തലത്തിൽ ഒന്നാം സ്ഥാനം നേടി ബെംഗളൂരു. പ്രമുഖ റിസർച്ച് സ്ഥാപനമായ സാവിൽസ് നടത്തിയ വാർഷിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബെംഗളുരുവിന് തൊട്ടുപിന്നാലെ, ഡൽഹി, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളാണ് 2033 ഓടെ അതിവേഗം വളരുന്ന 15 നഗരങ്ങളിൽ ഇടം നേടിയത്. സൗദി അറേബ്യയിലെ റിയാദ് ഒഴികെ ഏഷ്യൻ നഗരങ്ങളാണ് പട്ടികയിൽ ഇടം നേടിയവയെല്ലാം.

ആദ്യ 15 നഗരങ്ങളുടെ പട്ടികയിൽ അഞ്ച് സ്ഥാനങ്ങൾ വീതം ഇന്ത്യ, ചൈന എന്നീ രണ്ട് രാജ്യങ്ങളാണ് ലിസ്റ്റിൽ ആധിപത്യം പുലർത്തുന്നത്. വിയറ്റ്നാം രണ്ട്, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, സൗദി അറേബ്യ എന്നിവയിൽ നിന്ന് ഓരോ നഗരങ്ങൾ വീതമാണ് പട്ടികയിലുള്ളത്. എൻജിനീയറിങ്, മാനുഫാക്ചറിംഗ് മേഖലകളിലെ വളർച്ച, കുടിയേറ്റം, ശക്തമായ സേവന മേഖല, നഗരവൽക്കരണം തുടങ്ങി നിരവധി ഘടകങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട്‌ തയ്യാറാക്കിയത്. കുടിയേറ്റത്തിൻ്റെ കുതിച്ചുചാട്ടത്തിലൂടെ 2050-ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഡൽഹിയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഷെൻഷെൻ, ഗ്വാങ്‌ഷോ, സുഷൗ, വുഹാൻ എന്നീ ചൈനീസ് നഗരങ്ങളും, ഫിലിപ്പീൻസിന്‍റെ തലസ്ഥാനമായ മനിലയും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. സാമ്പത്തിക അടിസ്ഥാനത്തിൽ, ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നഗരങ്ങൾ 2023 നും 2033 നും ഇടയിൽ ശരാശരി ജിഡിപി വളർച്ച 68 ശതമാനവും വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യയിൽ 60 ശതമാനം വളർച്ച കൈവരിക്കും എന്നാണ് റിപ്പോർട്ട്.

TAGS: |
SUMMARY: Bengaluru tops in the list of developing cities globally


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!