ബെംഗളൂരു – ഹൈദരാബാദ് വ്യവസായ ഇടനാഴി നിർമാണത്തിന് പ്രത്യേക നയം രൂപീകരിക്കും

ബെംഗളൂരു: ബെംഗളൂരു – ഹൈദരാബാദ് വ്യവസായ ഇടനാഴി നിർമാണത്തിന് പ്രത്യേക നയം രൂപീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കേന്ദ്ര ബജറ്റിൽ ബെംഗളൂരു-ഹൈദരാബാദ് വ്യവസായ ഇടനാഴിക്ക് പച്ചക്കൊടി ലഭിച്ചതോടെയാണിത്. ഇടനാഴിക്കായി സർക്കാർ പുതിയ വ്യവസായ ക്ലസ്റ്ററുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഒപ്പം നിക്ഷേപങ്ങളും ബിസിനസുകളും ആകർഷിക്കാനുള്ള ശ്രമങ്ങളും നടത്തും.
ബെംഗളൂരു ഹൈദരാബാദ് വ്യവസായ ഇടനാഴി വരുന്നത് ആന്ധ്ര പ്രദേശിന് കൂടുതൽ നേട്ടമായതിനാൽ സമാനമായി കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ കർണാടകയും ശ്രമം നടത്തുകയാണ്. ആന്ധ്രയിലെ കുർണൂൽ ജില്ലയിലെ ഒർവാക്കലിൽ 4,742 ഏക്കറിലായി പുതിയ വ്യവസായ പാർക്കും നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒർവാക്കൽ റോഡിൻെറ വികസനം വ്യവസായ ഇടനാഴിയുടെ വികസനത്തിൽ പ്രധാനമാണ്.
എന്നാൽ കൂടുതൽ പ്രയോജനം നേടുന്നതിനായി കർണാടക സർക്കാർ വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള മികച്ച നയങ്ങൾ തേടുകയാണ്. ഇൻസെന്റീവ് മോഡലും പരിഗണനയിലുണ്ട്. കർണാടക ഇതിനോട് അനുബന്ധിച്ച വ്യവസായ ക്ലസ്റ്ററുകൾ നിർമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ബെലഗാവിയിലെ കളിപ്പാട്ട നിർമാണ യൂണിറ്റ് മാത്രമാണ് യാഥാർത്ഥ്യമായത്. ആന്ധ്ര അതിർത്തിയായ ഹിന്ദുപൂരിൽ ഒരു മൊബൈൽ ഹബ് വികസിപ്പിക്കുന്നതുൾപ്പെടെയുള്ള പുതിയ പദ്ധതികൾ കർണാടകക്ക് നേട്ടമാകും. പുതിയ വ്യവസായ ഇടനാഴിക്കൊപ്പം പരമാവധി നിക്ഷേപം ആകർഷിക്കാനുള്ള ശ്രമത്തിലാണിപ്പോൾ സംസ്ഥാനം. പദ്ധതി കർണാടകയുടെ സാമ്പത്തിക വളർച്ചക്കും തൊഴിൽ സൃഷ്ടിക്കുന്നതിനും സഹായകരമാകും.
TAGS: KARNATAKA | HYDERABAD | INDUSTRIAL CORRIDOR
SUMMARY: karnataka government to boost new policy on bengaluru – hyderabad industrial corridor



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.