അഭ്യൂഹങ്ങൾക്ക് വിട; ഹാർദിക്കും നടാഷയും വേര്‍പിരിയുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വേര്‍പിരിയുന്നു. നാല് വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പിരിയുന്നതായി ഹാര്‍ദിക് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതോടെ ഏറെ നാളായി നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് വിരാമമാകുകയാണ്.
നാലു വർഷത്തെ വൈവാഹിക ബന്ധത്തിനുശേഷം താനും നടാഷയും പരസ്‌പരം വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ ഒരുപാട് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ വേർപിരിയൽ രണ്ടുപേർക്കും നല്ലതാണെന്നാണ് കരുതുന്നതെന്ന് ഹാർദിക് പ്രതികരിച്ചു.
മകനായ അഗസ്‌ത്യയുടെ കാര്യത്തിൽ രണ്ടുപേരും ചേർന്നുകൊണ്ട് തീരുമാനങ്ങൾ എടുക്കും. കുഞ്ഞിൻ്റെ സന്തോഷത്തിന് വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യുന്നതായിരിക്കും. ഏറെ പ്രയാസകരമായ സമയത്ത് ആരാധകരുടെ പിന്തുണയും, തങ്ങളുടേതായ സ്വകാര്യതയും നൽകണമെന്നും അദ്ദേഹം പറഞ്ഞു.
#HardikPandya and #NatasaStankovic have confirmed their separation. The couple released a joint statement on Instagram saying they decided to part ways mutually.
Read their statement here 🔗 https://t.co/xebRhAUyPW pic.twitter.com/FkV4sJUfdk
— Hindustan Times (@htTweets) July 18, 2024
TAGS: SPORTS | HARDIK PANDYA
SUMMARY: Hardik pandya and partner natasa to get seperated



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.