നേതൃമാറ്റം; ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: നേതൃമാറ്റ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞയാഴ്ച വൊക്കലിംഗ മഠാധിപതി സിദ്ധരാമയ്യയോട് രാജിവെക്കണമെന്നും മുഖ്യമന്ത്രി പദത്തിലേക്ക് ഡി. കെ. ശിവകുമാറിന് വഴിയൊരുക്കണമെന്ന് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്ന് സർക്കാരിലെ നേതൃമാറ്റം സംബന്ധിച്ച് ഇരു വിഭാഗങ്ങളിൽ നിന്നുള്ള പല നേതാക്കളും പരസ്യ പ്രസ്താവനയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാൽ ഇത് പൊതുസമൂഹത്തിൽ ചർച്ച ചെയ്യേണ്ട വിഷയമല്ല. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അതനുസരിച്ച് മുന്നോട്ട് പോകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കൂടുതൽ ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ലിംഗായത്ത്, എസ്‌സി, എസ്ടി, ന്യൂനപക്ഷ സമുദായങ്ങളിലെ നേതാക്കൾക്ക് നൽകാനും സിദ്ധരാമയ്യ അനുയായികളായ ചില മന്ത്രിമാരുടെ ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്. സംസ്ഥാന പാർട്ടി അധ്യക്ഷൻ കൂടിയായ ഡി.കെ ശിവകുമാറിന്റെ രാഷ്ട്രീയ ചേരിതിരിവ് ഇല്ലാതാക്കാനുള്ള ശ്രമമായാണ് ഈ നീക്കം വിലയിരുത്തുന്നത്. വൊക്കലിംഗ സമുദായാംഗമായ ശിവകുമാർ നിലവിൽ സിദ്ധരാമയ്യ സർക്കാരിലെ ഏക ഉപമുഖ്യമന്ത്രിയാണ്. എന്നാൽ ഈ വിഷയത്തിലും പാർട്ടി നേതൃത്വം തീരുമാനം എടുക്കുമെന്നും അതനുസരിച്ച് പ്രവർത്തിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Party highcommand will take decision on leadership change says cm



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.