ഭാരതീയ ന്യായ സംഹിത; സംസ്ഥാനത്തിന്റെ നിർദേശം പരിഗണിച്ചില്ലെന്ന് മന്ത്രി


ബെംഗളൂരു: രാജ്യത്ത് തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്ന പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നിയമ സംഹിതയ്ക്കെതിരെ വിമർശനവുമായി കർണാടക സർക്കാർ. തങ്ങള്‍ സമര്‍പ്പിച്ച നിർദേശങ്ങൾ കേന്ദ്രസർക്കാർ പരിഗണിച്ചില്ലെന്ന് കർണാടക നിയമ, പാർലമെന്‍ററി കാര്യ മന്ത്രി എച്ച്‌.കെ. പാട്ടീൽ പറഞ്ഞു. ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ പ്രൊസീജ്യർ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്‌ട് എന്നിവയ്ക്ക് പകരമുള്ള ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക സുരക്ഷ സംഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നീ മൂന്ന് നിയമങ്ങൾ ബിജെപി സർക്കാരിന്‍റെ മുൻ ഭരണകാലത്ത് തന്നെ നടപ്പാക്കേണ്ടതായിരുന്നുവെന്നും  എച്ച്‌.കെ. പാട്ടീൽ പറഞ്ഞു .കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഈ നിയമങ്ങൾ അവലോകനം ചെയ്‌ത് നിർദേശങ്ങൾ നൽകണമെന്ന് 2023-ൽ കത്തെഴുതിയതായും മന്ത്രി പറഞ്ഞു.

സർക്കാർ ആകെ 23 നിർദേശങ്ങൾ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അതൊന്നും കാര്യമായി എടുത്തില്ല. പൊതുജനാഭിപ്രായവും നിയമജ്ഞരുടെ നിർദേശവും അവഗണിച്ചാണ് ഈ മൂന്ന് നിയമങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ കര്‍ണാടക സർക്കാർ ഈ മൂന്ന് നിയമങ്ങളെയും എതിർക്കുന്നതായും മന്ത്രി എച്ച്‌.കെ. പാട്ടീൽ വ്യക്തമാക്കി. മൂന്ന് നിയമങ്ങളും ഇപ്പോൾ നടപ്പിലാക്കാൻ കേന്ദ്രത്തിന് ധാർമ്മിക അവകാശമില്ലെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ സർക്കാരിന്‍റെ മന്ത്രിസഭ യോഗം എടുത്ത തീരുമാനം ഇപ്പോൾ നടപ്പാക്കുന്നത് ശരിയല്ല. അവരുടെ മുൻ ടേമിൽ തന്നെ നടപ്പിലാക്കേണ്ടിയിരുന്നു. സർക്കാരിനെതിരെ പ്രതിഷേധിച്ച് ഉപവാസം നടത്തുന്നത് പുതിയ നിയമത്തില്‍ കുറ്റകരമാണെന്ന് പാട്ടീൽ പറഞ്ഞു. ഇത്തരം വകുപ്പുകള്‍ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഭേദഗതി ആലോചിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ നിയമമനുസരിച്ച് 90 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി അനുവദിക്കുന്നതെന്നും ഇത് നീണ്ട കാലയളവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പോലീസ് കസ്റ്റഡിയുടെ ദൈർഘ്യം കുറയ്ക്കുന്നതിന് ഭേദഗതി വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: |
SUMMARY: karnataka opposes new criminal law by centre


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!