കനത്ത മഴ; സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ശിവമോഗ, ഉഡുപ്പി, ചിക്കമഗളൂരു, ദക്ഷിണ കന്നഡ, കുടക് ജില്ലകളിലാണ് അടുത്ത രണ്ട് ദിവസത്തേക്ക് ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഞായറാഴ്ച മുതൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഉത്തര കന്നഡ, ഹാസൻ എന്നീ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബെലഗാവിയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 31 സബ് ഡിവിഷനുകളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണ കന്നഡയിൽ ജാഗ്രതാ നിർദേശം നൽകിയതിനെ തുടർന്ന് ജൂലൈ 31ന് എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
നേത്രാവതി നദി കരകവിഞ്ഞ് ഒഴുകുന്നതിനാൽ ദക്ഷിണ കന്നഡ ജില്ലയിലെ വീടുകൾ വെള്ളത്തിനടിയിലായി. ദേശീയ ദുരന്ത നിവാരണ സേനയെയും (എൻഡിആർഎഫ്) അഗ്നിശമന സേനയെയും പ്രദേശത്ത് വിന്യസിക്കുകയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. ജില്ലയിൽ ജൂലൈയിൽ പെയ്ത മഴയിൽ ഇതുവരെ 106 വീടുകളാണ് പൂർണമായും തകർന്നത്. ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
TAGS: KARNATAKA | RAIN
SUMMARY: Five districts announced red alert amid heavy rain karnataka



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.