തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണക്ക് സുപ്രീം കോടതി നോട്ടീസ്

ബെംഗളൂരു: ലൈംഗികാതിക്രമത്തിനു ഇരയായ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയ്ക്ക് സുപ്രീം കോടതി നോട്ടീസ്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഹര്‍ജിയിലാണ് നോട്ടീസ്. തട്ടിക്കൊണ്ടു പോകല്‍ കേസില്‍ കർണാടക ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതിനെതിരെയാണ് പ്രത്യേക അന്വേഷണസംഘം ഹര്‍ജി നല്‍കിയത്.
ജസ്‌റ്റിസുമാരായ സൂര്യകാന്തും ഉജ്വല്‍ ഭൂയാനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജാമ്യം നൽകുന്നതിന് രാഷ്‌ട്രീയ കാരണങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ പരിശോധിച്ചു. പ്രജ്വലിനെതിരെയുള്ള ഗൗരവമായ ആരോപണങ്ങളും കോടതി പരിശോധിച്ചു. ലൈംഗിക പീഡനക്കേസും നാടുവിടലും പിന്നീട് തിരികെ എത്തിച്ചുള്ള അറസ്‌റ്റുമടക്കമുള്ള വിഷയങ്ങളാണ് കോടതി പരിഗണിച്ചത്. മകനെതിരെ ഇത്തരം ആരോപണങ്ങള്‍ നിലനില്‍ക്കെ അയാളെ രക്ഷിക്കാന്‍ അമ്മ എന്ത് പങ്കാണ് വഹിച്ചതെന്ന് കോടതി ആരാഞ്ഞു.
അറസ്‌റ്റ് തടഞ്ഞു കൊണ്ടുള്ള നടപടിയിലൂടെ ഹൈക്കോടതി അവരെ നീതീകരിക്കുകയാണോയെന്നും സുപ്രീം കോടതി ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് അന്വേഷണ സംഘത്തിന് വേണ്ടി ഹാജരായത്. കേസില്‍ ഭവാനി രേവണ്ണയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌ത് പ്രത്യേക അന്വേഷണസംഘം അഭിഭാഷകനായ വി.എന്‍. രഘുപതി വഴിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
TAGS: KARNATAKA | BHAVANI REVANNA
SUMMARY: SC issues notice on K'taka's plea to cancel Bhavani Revanna's bail in kidnap case



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.