ടെലിവിഷൻ അവതാരക അപർണ വസ്താരെ അന്തരിച്ചു

ബെംഗളൂരു: നടിയും ടെലിവിഷൻ അവതാരകയുമായ അപർണ വസ്താരെ (57) ബെംഗളൂരുവിൽ അന്തരിച്ചു. ശ്വാസകോശ അർബുദരോഗം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് അന്ത്യം.
ഡബ്ബിങ് ആർടിസ്റ്റ് കൂടിയായിരുന്നു അപർണ. ബെംഗളൂരു മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ സുപരിചിതമാണ് അപർണയുടെ ശബ്ദം. 2014 മുതൽ നമ്മ മെട്രോയുടെ കന്നഡ അനൗൺസർ അപർണയായിരുന്നു. 1984-ൽ പുട്ടണ്ണ കനഗലിൻ്റെ അവസാന ചിത്രമായ മസനട ഹൂവിലൂടെയാണ് അപർണ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1990 കളിൽ ഡി ഡി ചന്ദനയിൽ സംപ്രേഷണം ചെയ്ത വിവിധ ഷോകൾ അവതരിപ്പിക്കുകയും നിരവധി പൊതു ചടങ്ങുകളുടെ പ്രോഗ്രാം അവതാരകയുമായിരുന്നു.
മൂടല മനേ, മുക്ത തുടങ്ങിയ സീരിയലുകളിൽ അപർണ അഭിനയിച്ചിട്ടുണ്ട്. 2013 ൽ, കന്നഡ റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസിൻ്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായിരുന്നു. 2015 മുതൽ, മജാ ടാക്കീസ് എന്ന കോമഡി ടെലിവിഷൻ ഷോയുടെ ഭാഗമായിരുന്നു. കന്നഡ എഴുത്തുകാരനും വാസ്തുശില്പിയുമായ നാഗരാജ് വസ്താരെയാണ് ഭർത്താവ്.
TAGS: KARNATAKA | APARNA VASTARE
SUMMARY: Popular Kannada TV Anchor, actor, voice of Namma Metro announcements Aparna Vastarey passes away



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.